ന്യൂഡൽഹി: ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയുടെ പരാമർശത്തെ തുടർന്ന് രാജ്യത്ത് ജെൻ സി (Gen Z) പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' പ്രയോഗമാണ് യുവജനങ്ങളെ തെരുവിലിറക്കിയത്. ......
ന്യൂഡൽഹി:അധികാരത്തിന്റെയും നിയമങ്ങളുടെയും നിഴലിൽ, സാധാരണക്കാരന്റെ സ്വതന്ത്ര ശബ്ദങ്ങൾക്കും പ്രതിഷേധങ്ങൾക്കും മേൽ ആധിപത്യത്തിന്റെ നിശബ്ദത പടരുകയാണ്. സ്വതന്ത്രമായി ചിന്തിക്കാനും വിയോജിക്കാനുമുള്ള പൗരന്റെ അവകാശം ഇന്ത്യയിൽ അതിവേഗം റദ്ദാക്കപ്പെടുന്നു എന്ന കടുത്ത യാഥാർത്ഥ്യം തുറന്നുപറയുകയാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ......
മുൻ കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഇൻകാസ് ഖത്തർ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാര സമർപ്പണവും ജന പങ്കാളിത്തത്താൽ അദ്ദേഹത്തിന് ഉചിതമായ ആദരവിന് വേദിയായി. ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ചുള്ള വീഡിയോ പ്രദർശനത്തോടെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചപ്പോൾ, തിങ്ങി നിറഞ്ഞ ഐ.സി.സി അശോകാ ഹാളിൽ കൂടിയവരുടെ മനസ്സിൽ ഉമ്മൻ ചാണ്ടി പുനർജനിക്കുകയായിരുന്നു. ......
ദോഹ: പ്രവാസികളെയും സ്വദേശികളെയും കൂടുതല്‍ അടുപ്പിക്കുന്ന സാംസ്കാരിക പാലമാണ് അറബി ഭാഷയെന്നും അറബി പഠിക്കുന്നത് ആശയവിനിമയം സുഗമമാക്കുന്നതിനൊപ്പം അറബ് നാടുകളുടെ സംസ്കാരവും പൈതൃകവും ജീവിതരീതിയും അടുത്തറിയാന്‍ സഹായിക്കുമെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി എഴുത്തുകാരനും അറബി ഭാഷാ പരിശീലകനുമായ ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച 'സ്പോക്കണ് അറബിക് ഫോര്‍ ഓള് അറബിക് ഫോര്‍ എവരി ഡേ' എന്ന കമ്യൂണിക്കേറ്റീവ് അറബിക് ഗ്രന്ഥത്തിന്റെ ദോഹയിലെ പ്രകാശനച്ചടങ്ങിലാണ് പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ......
ന്യൂഡൽഹി: ക്രിമിനൽ വിചാരണയിൽ പോക്സോ നിയമത്തിലെ കൃത്യമായ ഉപവകുപ്പ് ശിക്ഷാ ഉത്തരവിൽ പരാമർശിച്ചില്ല എന്ന കാരണത്താൽ മാത്രം ശിക്ഷയോ അതിലെ നടപടികളോ അസാധുവാകില്ലെന്ന് സുപ്രീം കോടതി. കേസിന്റെ വസ്തുതകൾ വകുപ്പിന് അനുയോജ്യമാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ ശിക്ഷയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ......
ന്യൂഡൽഹി: ചെക്കിൽ വരുത്തിയിട്ടുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാണെങ്കിൽ, പ്രതി കുറ്റവിമുക്തനാകാൻ കയ്യക്ഷര വിദഗ്ധന്റെ ശാസ്ത്രീയ പരിശോധനാ ഫലം ഹാജരാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ചെക്ക് തിരിമറി വ്യക്തമായി കാണാമെങ്കിൽ, പ്രതികൾക്കെതിരെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് (NI) ആക്ട് സെക്ഷൻ 138 പ്രകാരം കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് 'രാജാസാബ് വേഴ്സസ് ഹുലഗപ്പ' കേസിൽ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ......
ചെങ്ങന്നൂർ: മാവേലിക്കര–കോഴഞ്ചേരി റോഡിൽ ചെറിയനാട് ഓവർബ്രിഡ്ജിന് സമീപം കാർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച
വൈകിട്ട് അഞ്ച് മണി ഓടെയാണ് സംഭവം.......
തിരുവൻവണ്ടൂർ: ഗ്രാമപഞ്ചായത്ത് സി ഡി എസിൽ കുടുംബശ്രീയുടെ 28 മത് വാർഷികാഘോഷവും വിവിധ കലാ പരിപാടികളും നടത്തി.തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ രാജേഷ് അധ്യക്ഷത വഹിച്ചു.
സജി ചെറിയാൻ എംഎൽഎകുടുംബശ്രീ വാർഷികം ഉദ്ഘാടനംചെയ്തു.വൈസ് ചെയർ പേഴ്സൻ സന്ധ്യ രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു .ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ
രഞ്ജിത്ത്.എസ് മുഖ്യപ്രഭാഷണംനടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ എസ് കുറുപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.വിനോദ് കുമാർ, എസ് ബാലചന്ദ്രൻ നായർ എന്നിവർ ചേർന്ന്അനുമോദിച്ചു. ......
കൊച്ചി: എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ വീണയ്ക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇൻവോയ്സ് നൽകുന്നതിന് മുമ്പുതന്നെ വീണയ്ക്ക് പണം കൈമാറിയതായും, 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപ മുൻകൂറായി ലഭിച്ചതായുമാണ് ഇഡിയുടെ കണ്ടെത്തൽ.
ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റെന്ന പേരിലാണ് വീണ പണം സ്വീകരിച്ചതെന്നും, എക്സാലോജിക് കമ്പനിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ......
തിരുനാവായ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കൂടശ്ശേരിപ്പാറ സ്വദേശിയും ചോറ്റൂരിൽ താമസക്കാരനുമായ ആനപ്പടിക്കൽ മൊയ്ദീൻകുട്ടിയുടെ മകൻ മുസ്തഫ (45)യാണ് കൊല്ലപ്പെട്ടത്. ......